ആ യാത്ര അന്ത്യയാത്രയായി..... സൗദിയില്‍ പെരുന്നാള്‍ ദിവസം ദമാമില്‍ നിന്ന് അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴുണ്ടായ അപകടത്തില്‍ മലയാളികളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആ യാത്ര അന്ത്യയാത്രയായി..... സൗദിയില്‍ പെരുന്നാള്‍ ദിവസം ദമാമില്‍ നിന്ന് അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴുണ്ടായ അപകടത്തില്‍ മലയാളികളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.
മലപ്പുറം ചെമ്മാട് സ്വദേശികളായ പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.
റിയാദ് ബിശ റോഡില്‍ അല്‍റെയ്നില്‍ ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്നില്‍ അപകടത്തില്‍ പെട്ട് ആണ് മരണം സംഭവിച്ചത്. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്താല്‍ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























