പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നല്‍കി കുവൈത്ത്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്‍പ്പെടെ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് കുവൈത്ത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ തീരുമാനമാണ് പിന്‍വലിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടത്. ഇന്ത്യയ്ക്കു പുറമെ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രവിമാനങ്ങള്‍ക്കും കുവൈത്ത് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കുവൈത്തിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലുള്ളവര്‍ക്ക് കുവൈത്തിലേക്ക് പോകുന്നതിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും.
https://www.facebook.com/Malayalivartha



























