കുളിക്കാനിറങ്ങിയ ഭര്‍ത്താവും മക്കളും തിരയില്‍പ്പെട്ടു.... നിലവിളിച്ച് കടലിലേക്കിറങ്ങി അവരെ രക്ഷിക്കാന്‍ ശ്രമിക്കവെ മലയാളി വീട്ടമ്മ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ ഭര്‍ത്താവും മക്കളും തിരയില്‍പ്പെട്ടു.... നിലവിളിച്ച് കടലിലേക്കിറങ്ങി അവരെ രക്ഷിക്കാന്‍ ശ്രമിക്കവെ മലയാളി വീട്ടമ്മ മുങ്ങി മരിച്ചു.
യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈനില്‍ തിരയില്‍പ്പെട്ട ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മലയാളി വീട്ടമ്മ മുങ്ങിമരിച്ചത്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (32) ആണ് മരിച്ചത്.
അജ്മാനില്‍ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെയാണ് ഉമ്മുല്‍ ഖുവൈനിലെ ബീച്ച് സന്ദര്‍ശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ ഭര്‍ത്താവ് മഹ്റൂഫും മക്കളായ ആരിഫും ഐറയും തിരയില്‍പ്പെട്ടു.
അതു കണ്ടാണ് റഫ്സ കടലിലേക്കിറങ്ങിയത്. ബഹളം കേട്ടു വന്നവര്‍ ഭര്‍ത്താവിനെയും കുട്ടികളെയും രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും റഫ്സ കടലില്‍ മുങ്ങി.
മൃതദേഹം ഉമ്മുല്‍ ഖൈന്‍ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തിസലാത്ത് ജീവനക്കാരനാണു മഹ്റൂഫ്. കോഴിക്കോട് മാതറ എടക്കാട്ട് ഹൗസില്‍ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്സ.
" f
https://www.facebook.com/Malayalivartha

























