Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ടെസ്റ്റ്‌ ഇല്ലാതെ ലൈസൻസ്; യുഎഇയുടെ ഏഴ് എമിറേറ്റുകളുടെയുംഡ്രൈവിംങ് ലൈസൻസ് മാറ്റിയെടുക്കാം, ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം നൽകി

29 MAY 2021 05:11 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക പ്രവാസികളും ആഗ്രഹിക്കുന്നത് യുഎഇയുടെ ഏതേലും ഒരു എമിറേറ്റിലെ ലൈസൻസ് എടുക്കണം എന്നതാണ്. അത്തരം ലൈസൻസുകൾ കൈവശമുള്ളവർക്കുള്ള സുപ്രധാന തീരുമാനം പുറത്തുവന്നു. പ്രത്യേകിച്ച് ദുബായുടെ. ഇപ്പോഴിതാ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം നൽകിയിരിക്കുകയാണ്. തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനിമുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റിയെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

കേവലം 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടി വരുന്നത്. ഈ മാസം ഇരുപതു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലായത്. മലയാളികൾ ഉൾപ്പെടെ യുഎഇയിൽനിന്നും ഇനിമുതൽ ബ്രിട്ടനിലേക്കെത്തുന്ന എല്ലാവർക്കും ഗുണകരമാകുന്ന ഈ തീരുമാനമാണിത്.

കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും എത്തുന്നവരെപ്പോലെ യുഎഇയിൽനിന്നും എത്തുന്നവർക്കും ഇതുവരെ പരമാവധി ഒരു വർഷം വരെയാണ് അവിടുത്തെ ലൈസൻസ് ഉപയോഗിച്ച് ബ്രിട്ടനിൽ വാഹനമോടിക്കാൻ അനുമതി നല്കലുന്നത്. അതിനുള്ളിൽ തിയറി, പ്രക്ടിക്കൽ ടെസ്റ്റുകൾ പാസായി ബ്രിട്ടീഷ് ലൈസൻസ് നേടണമെന്നും ഉണ്ടായിരുന്നു. ഇത്തരത്തിൽ ടെസ്റ്റുകൾക്കും പ്രാക്ടീസ് ക്ലാസുകൾക്കുമായി ശരാശരി ആയിരം പൗണ്ടിനു മുകളിൽ ഒരാൾക്ക് ചെലവാകുമായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ കേവലം 43 പൗണ്ടു മുടക്കി അപേക്ഷ നൽകി യുഎഇ ലൈസൻസ് യുകെ ലൈസൻസ് ആക്കി മാറ്റാൻ സാധിക്കും.

അതായത് യുഎഇയിൽ ഡ്രൈവിംങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിംങ്ങ് സ്റ്റാന്റേർഡ് ബ്രിട്ടണിലേതിന് തുല്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈകൊണ്ടത് തന്നെ. യുഎഇയ്ക്കു പുറമെ തായ്വാൻ, ഉക്രെയിൻ, റിപ്പബ്ലിക്ക് ഓഫ് നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളിലെ ലൈസൻസും സമാനമായി രീതിയിൽ ചെറിയ തുക ഫീസടച്ച് ഇനി ബ്രിട്ടീഷ് ലൈസൻസാക്കി മാറ്റാൻ സാധിക്കും. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, സിംഗപ്പൂർ, ജപ്പാൻ തുടങ്ങി 18 രാജ്യങ്ങളിലെ ലൈസൻസ് നിലവിൽ ഇത്തരത്തിൽ മാറ്റിയെടുക്കാൻ അനുമതിയും ന്കളുന്നുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളെക്കൂടി ചേർത്തിരിക്കുന്നത്.

അതേസമയം ഒരു വർഷത്തോളമായി നടത്തിയ പബ്ലിക് കൺസൾട്ടേഷന്റെ ഫലമായാണ് യുഎഇഎയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് തന്നെ. ഇതിനായി നടത്തിയ 83 കൺസൾട്ടേഷനുകളിൽ ഭൂരിഭാഗവും ഇരു രാജ്യങ്ങളിലെയും ലൈസൻസ് നടപടിക്രമങ്ങളും നിലവാരവും സമാനമാണെന്ന് വിലയിരുത്തിയിരുന്നു. അടുത്തിടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്നും ബ്രിട്ടനിലെത്തിയ നിരവധി മലയാളികൾക്കാണ് പുതിയ തീരുമാനത്തോടെ എളുപ്പത്തിൽ ബ്രിട്ടീഷ് ലൈസൻസ് സ്വന്തമാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends