ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ 14 വരെയുണ്ടായിരുന്ന യാത്രാവിലക്കാണ് ഇപ്പോള്‍ നീട്ടിയത്. പുതിയ തീരുമാനം സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പിച്ചു. യു.എ.ഇയുമായുള്ള യാത്രാനിരോധനം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യു.എ.ഇയില്‍ എത്തി അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയിലായിരുന്നു സൗദി പ്രവാസികള്‍. ജൂണ്‍ 14ന് ശേഷം ഇത്തരത്തില്‍ യാത്ര സാദ്ധ്യമാവുമെന്നായിരുന്നു പ്രതീക്ഷ. ഇനി യുഎഇ വഴിയുള്ള യാത്ര സാധ്യമാവുമോ എന്നറിയാന്‍ ജൂണ്‍ 30 വരെ കാത്തിരിക്കണം.
https://www.facebook.com/Malayalivartha

























