ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പറക്കാം... രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്‌സ് വിമാനം കൊച്ചിയില്‍ നിന്ന് ദുബൈയിലെത്തി

യാത്രാ വിലക്ക് നീളുന്ന സാഹചര്യത്തിലും രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്‌സ് വിമാനം കൊച്ചിയില്‍ നിന്ന് ദുബൈയിലെത്തി. നാദാപുരം സ്വദേശി ഹഫസയും നാല മക്കളുമാണ് ആള്‍തിരക്കില്ലാത്ത എമിറേറ്റസില്‍ ദുബൈയില്‍ പറന്നിറങ്ങിയത്. കൊച്ചിയില്‍ നിന്നുള്ള മറ്റൊരു കുടുംബവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 360 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് രണ്ട് കുടുംബങ്ങള്‍ മാത്രം എത്തിയത്. ഞായറാഴച പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാലിന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ആറിന് ദുബൈയിലെത്തി.
ജി.സി.സിയിലെ പ്രമുഖ കമ്ബ്യൂട്ടര്‍ സെയില്‍സ് സഥാപനമായ അല്‍ ഇര്‍ഷാദ കമ്ബ്യൂട്ടേഴസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസന് ലഭിച്ച ഗോള്‍ഡന്‍ വിസയാണ് ഭാര്യക്കും മക്കള്‍ക്കും തുണയായത്. യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കുണ്ടെങ്കിലും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് യാത്ര ചെയ്യാം. യൂനുസ് ഹസന്റെ സപോണ്‍സര്‍ഷിപ്പില്‍ ഹഫസക്കും മക്കളായ നിഹ്‌ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാല്‍, മുഹമ്മദ് ഹാനി ഹംദാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഹൃദ്യമായ സ്വീകരണമാണ് എമിറേറ്റസ ജീവനക്കാര്‍ ഒരുക്കിയതെന്ന് നിഹല പറഞ്ഞു. പല തവണ എമിറേറ്റസില്‍ യാത്ര ചെയതിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരു അനുഭവം. എക്കോണമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ ക്ലാസ ഉള്‍പെടെ ഏത സീറ്റില്‍ വേണമെങ്കിലും ഇരിക്കാന്‍ അവര്‍ അനുവാദം നല്‍കി.
ഞങ്ങള്‍ ഓരോരുത്തരുടെ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഓരോ എയര്‍ഹോസറ്റസുമാര്‍ വീതമുണ്ടായിരുന്നു. ടെര്‍മിനല്‍ വരെ അവര്‍ അനുഗമിച്ചു. കോവിഡ ടെസറ്റെടുക്കാനും ഞങ്ങള്‍ക്കൊപ്പം എത്തി. സാധാരണ എമിഗ്രേഷനിലെത്തിയാല്‍ ക്യൂ നില്‍ക്കണം. ഞങ്ങളോട സീറ്റിലിരിക്കാന്‍ നിര്‍ദേശിച്ച ശേഷം അവര്‍ തന്നെ പാസപോര്‍ട്ട വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും നിഹല കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha
























