സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സൗദിയിലെ അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്.
റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. ജിദ്ദയിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് അപകടം.
ഇദ്ദേഹം സഞ്ചരിച്ച ട്രെയ്ലര്‍ മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.18 വര്‍ഷമായി റിയാദിലാണ് ജോലി ചെയ്യുന്നത്. ഡ്രൈവറായ ശ്രീലങ്കക്കാരനു പരിക്കേറ്റു.
മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കമ്ബനി പ്രതിനിധിയായ ശമീര്‍ പുത്തൂര്‍, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ഖുവയ്യ കെഎംസിസി പ്രതിനിധികള്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha
























