Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പ്രവാസികൾക്ക് ഇടിത്തീ പോലെ ആ വാർത്ത! ബഹ്‌റൈന്‍റെ നീക്കത്തിൽ പകച്ച് ഇന്ത്യ... പട്ടിണിയിലാവുമോ? രക്ഷയില്ലാതെ പ്രവാസലോകം

13 JUNE 2021 09:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഇതിനെ തുടർന്ന് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്.

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ വിസ നൽകുന്നത് ബഹറൈന്‍ നിർത്തി വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ.

എന്നാൽ, ബഹ്‌റൈന്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ സൗജന്യമായി പുതുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അപേക്ഷ നല്‍കാതെ തന്നെ സന്ദര്‍ശക വിസകള്‍ പുതുക്കി നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

വിസ കാലാവധി കഴിഞ്ഞവര്‍ ഇതിനായി അപേക്ഷിക്കുകയോ ഫീസ് നല്‍കുകയോ വേണ്ടെതില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടായിരുന്നു.

വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടിലേക്ക് പോവാന്‍ കഴിയാത്ത മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പബ്ലിക് സെക്യൂരിറ്റി മേധാവി താരിഖ് ഹസന്‍ അറിയിച്ചു.

ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കച്ചവടം ചെയ്യാനായി സര്‍ക്കാര്‍ വെബ്‌സൈറ്റിന് തുടക്കം കുറിച്ചതായും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനാകും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാനായി തുടങ്ങിയ വെബ്‌സൈറ്റ് കൊവിഡ് കാലത്തിന് ശേഷവും തുടരും.

അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് അമേരിക്കയിലാണ്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലിലും രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (11 minutes ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (31 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (7 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (9 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (10 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (10 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (11 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

Malayali Vartha Recommends