Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയെന്തു ചെയ്യും... ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് നിര്‍ത്തി ബഹ്‌റൈന്‍; നിരോധനം എത്ര കാലത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വിസിറ്റിംഗ് വീസയിലും ബഹ്‌റൈനില്‍ പ്രവേശനം അനുവദിക്കില്ല

14 JUNE 2021 08:44 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലം പ്രവാസികളേയും സാരമായി ബാധിച്ചിരിക്കുകയാണ്. മലയാളികളുടെ സ്വപ്നഭൂമിയായ ബഹ്‌റൈനില്‍ അടുത്തൊന്നും മലയാളികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയില്ല. ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നതു നിര്‍ത്തി ബഹ്‌റൈന്‍. കോവിഡ് വ്യാപനം കൂടിയ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വീസ അനുവദിക്കില്ല. നിരോധനം എത്ര കാലത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല.

ഈ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈന്‍ പൗരന്മാര്‍ക്കും ബഹ്‌റൈന്‍ ഇഖാമ (താമസാനുമതി) യുള്ള വിദേശികള്‍ക്കും മാത്രമേ രാജ്യത്തു പ്രവേശനമുള്ളൂ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക വീസയിലും ബഹ്‌റൈനില്‍ പ്രവേശനം അനുവദിക്കില്ല.

 



അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കശനമാക്കി പാകിസ്ഥാനും. ഇതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. പാകിസ്ഥാനിലെ നാഷണല്‍ കമാന്റ് ആന്റ്ഓപ്പറേഷന്‍ സെന്ററാണ് 26 രാജ്യങ്ങളെസി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതായിഅറിയിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഈരാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പാകിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 



കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ എ,ബി,സി എന്നീ കാറ്റഗറികളിലാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൊവിഡ് പരിശോധന നടത്താതെ പാകിസ്ഥാനില്‍ പ്രവേശിക്കാം.

ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഇന്ത്യയെ കൂടാതെ ഇറാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ശ്രീലങ്ക, നേപ്പാള്‍, പെറു, അര്‍ജന്റീന, ഇന്തൊനേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളെ പാകിസ്ഥാന്‍ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

 



അതേസമയം കോവിഡ് സാഹചര്യത്തില്‍ സൗദിക്കകത്തുള്ളവരില്‍ നിന്ന് 60,000 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന ഹജ്ജിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 23 രാത്രി 10 മണി വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനു പുറത്ത് നിന്നുള്ളവര്‍ക്ക് അനുമതി നല്‍കാതത് തീര്‍ത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം 15 കോടി ജനങ്ങള്‍ക്ക് മികച്ച സൗകര്യത്തോടെയും സുരക്ഷയോടെയും

തീര്‍ത്ഥാടകരെ പുണ്യസ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു. വിട്ടുമാറാത്ത രോഗങ്ങള്‍ ഇല്ലാത്ത 16നും 65നും ഇടയില്‍ പ്രായമുള്ള സൗദിയില്‍ സ്ഥിരതാമസക്കിയിട്ടുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും,കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 minute ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (31 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends