ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജ അബു ഷഗാരയിലാണ് ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന് (25) നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്. അതേസമയം,ആഫ്രിക്കന്‍ വംശജരാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha