നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ വാക്കേറ്റം... പിടിച്ചു മാറ്റാനെത്തിയ മലയാളി യുവാവിനെ നൈജീരിയന്‍ സ്വദേശികള്‍ കൊലപ്പെടുത്തി
നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ വാക്കേറ്റം... പിടിച്ചു മാറ്റാനെത്തിയ മലയാളി യുവാവിനെ നൈജീരിയന്‍ സ്വദേശികള്‍ കൊലപ്പെടുത്തി. ഷാര്‍ജയില്‍ നൈജീരിയന്‍ പൗരന്മാരുടെ ആക്രമണത്തില്‍ മലയാളി യുവാവാണ് കൊല്ലപ്പെട്ടത്.
നെടുങ്കണ്ടം കൂട്ടാര്‍ തടത്തില്‍ വിഷ്ണു വിജയനാണ് (28) മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷാര്‍ജ അബൂഷഗാരയിലെ വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റില്‍ നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തടസം പിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയന്‍ സ്വദേശികള്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റേത് അപകട മരണമെന്ന് വരുത്തി തീര്‍ക്കാനായി ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് നൈജീരിയന്‍ പൗരന്മാര് താഴേക്കിട്ടു.
സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ഷാര്‍ജ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഷാര്‍ജയില്‍ ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായിരുന്ന വിഷ്ണു. ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല.
"
https://www.facebook.com/Malayalivartha