ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ സര്‍വീസ് ഉണ്ടാകില്ല:അതിനിര്‍ണ്ണായക തീരുമാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

എയര്‍ഇന്ത്യയ്ക്ക് പിന്നാലെ ആ തീരുമാനവുമായി എയര്‍ലൈന്‍സ്.... നിരാശയോടെ പ്രവാസലോകം..... ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
ട്വിറ്ററില്‍ യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് എമിറേറ്റ്സ് ഇക്കാര്യീ വ്യക്തമാക്കിയത് . വ്യക്തമായ മാര്‍ഗനിര്‍ദേശം വന്നാല്‍ മാറ്റമുണ്ടായേക്കാമെന്നും എമിറേറ്റ്സ് അറിയിപ്പിലുണ്ട്. ഫ്‌ളൈ ദുബായും സമാന അറിയിപ്പ് നല്‍കി. ജൂലായ് ആറുവരെ സര്‍വീസുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസും ഔദ്യോഗികമായി അറിയിച്ചിരുന്നു.
യു.എ.ഇ. പ്രവേശനവിലക്ക് അവസാനിപ്പിച്ച ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍നിന്ന് സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്.
എന്നാല്‍, നാട്ടില്‍നിന്ന് യാത്രക്കാര്‍ എടുക്കേണ്ട റാപ്പിഡ് ടെസ്റ്റ്, ദുബായില്‍ എത്തിയശേഷമുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എന്നീ കോവിഡ് നിര്‍ദേശങ്ങളിലെ അവ്യക്തത ഇപ്പോഴുമുള്ളതിനാല്‍ അടുത്തമാസം ആറുവരെ സര്‍വീസ് നടത്താനാവില്ല എന്നാണ് പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം. ജൂലായ് ഏഴുമുതല്‍ സര്‍വീസ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്നും അനൗദ്യോഗികവിവരമുണ്ട്. എന്നാല്‍, ജൂലായ് ആറിനുശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിമാനക്കമ്പനികള്‍.
റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം സജ്ജമാക്കിയതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സിയാല്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മൂന്നില്‍ രണ്ട് എന്നെഴുതിയ തൂണിന് സമീപമാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും അടുത്തുതന്നെ റാപ്പിഡ് ടെസ്റ്റ് സൗകര്യമൊരുക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ 3400 രൂപവരെയാണ് റാപ്പിഡ് ടെസ്റ്റിന്റെ നിരക്കെന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതേ സമയം ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു . ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. ജൂണ്‍ 23 മുതല്‍ താമസവിസയുള്ള, കോവിഡ് 19 വാക്‌സിന്‍ 2 ഡോസും എടുത്തവര്‍ക്ക് ദുബായ് വിമാനത്താവളം വഴി മടങ്ങി വരാമെന്നും അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























