കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി അഞ്ച് ദിവസത്തേക്ക് അടച്ചു

കോവിഡ് വ്യാപനം മൂലം കുവൈറ്റ് ഇന്ത്യന്‍ എംബസി താല്ക്കാലികമായി അടച്ചു. എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നു വരെ അഞ്ച് ദിവസത്തേക്ക് അടച്ചതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിനും എംബസിയിലെ ചില ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംബസി തുറക്കുന്നതുവരെ കൗണ്‍സിലര്‍ സേവനങ്ങളും പൊതു സേവനങ്ങളും ലഭ്യമായിരിക്കില്ല. എന്നാല്‍ എമര്‍ജന്‍സി സേവനങ്ങളും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ സേവനങ്ങളും ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























