ദുബായ് പോലീസിന്റെ അതിസാഹസികമായ ഇടപെടല്‍: രക്ഷപ്പെട്ടത് അത്യാസന്ന നിലയില്‍ ആയിരുന്ന രോഗി: അമ്പരന്ന് പ്രവാസലോകം

ആരോഗ്യനില മോശമായി അടിയന്തര ചികിത്സ വേണ്ടിവന്ന യൂറോപ്യന്‍ സ്വദേശിനിയെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍ വഴി ദുബായ് പോലീസ്, പറന്നെത്തി. എത്രയുംപെട്ടെന്ന് റാഷിദ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
വാഹനാപകടത്തില്‍പ്പെട്ട് തുടര്‍ച്ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു രോഗിയുടെ ആരോഗ്യനില വഷളായതെന്ന് ദുബായ് പോലീസ് എയര്‍ വിങ് ഡയറക്ടര്‍ കേണല്‍ അലി മുഹമ്മദ് ഫറാജ് അല്‍ മുഹൈരി പറഞ്ഞു.
വിമാനം പുറപ്പെട്ടയുടന്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. ഉടന്‍തന്നെ എയര്‍വിങ് സംഘവും മെഡിക്കല്‍ സംഘവും അവിടെയെത്തി.
ദുബായ് കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസസിന്റെ സഹകരണത്തോടെ അടിയന്തര ചികിത്സയ്ക്കായി പിന്നീട് മാറ്റിയെന്നും പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























