പ്രവാസ ലോകത്തെ അമ്പരപ്പിച്ച് വമ്പന്‍ തീപിടുത്തം: ദുബായ് ജബല്‍ അലി തുറമുഖത്താണ് തീപ്പിടുത്തം ഉണ്ടായത്

പ്രവാസ ലോകത്തെ അമ്പരപ്പിച്ച് വമ്പന്‍ തീപിടുത്തം. ദുബായ് ജബല്‍ അലി തുറമുഖത്താണ് വന്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയിനര്‍ കപ്പലിലായിരുന്നു തീപ്പിടുത്തമുണ്ടായത്.
അര്‍ദ്ധ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത് . സിവില്‍ ഡിഫന്‍സ് സംഘം എത്തി തീ അണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. എന്തായാലും ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്. അതേ സമയം ദുബായില്‍ നിന്ന് മറ്റൊരു സന്തോഷവാര്‍ത്ത കൂടെയുണ്ട്.
ദുബായ് മാളിലെ ചുമരുകളില്‍ ഇനി മുതല്‍ വാന്‍ഗോഗ് ചിത്രങ്ങള്‍ കാണാം . കലാപ്രേമികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
2017- ല്‍ പുറത്തിറങ്ങിയ നാടകമായ 'ലവിങ് വിന്‍സെന്റിനെ' അടിസ്ഥാനപ്പെടുത്തിയാണ് ഫ്രഞ്ച് സ്ഥാപനമായ കള്‍ച്ചര്‍ സ്‌പെയ്സ്സ് തയ്യാറാക്കിയ കലാരൂപം പ്രദര്‍ശനത്തെ കൂടുതല്‍ അവിസ്മരണീയമാക്കുന്നത് . ശബ്ദ - ദൃശ്യ വിസ്മയത്തിലൂടെ ഡച്ച് കലാകാരന്റെ ക്ലാസിക് കൃതികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജൂലായ് ഒന്ന് മുതല്‍ 2022 പകുതിവരെ വാന്‍ ഗോഗ് മാസ്റ്റര്‍പീസ് സൃഷ്ടികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ആസ്വദിക്കാനാവും. പാരീസിലെ അറ്റ്‌ലിയര്‍ ഡെസ് ലൂമിയേഴ്‌സാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെ കേന്ദ്രങ്ങളില്‍ കള്‍ച്ചര്‍ സ്‌പെയ്‌സസ് ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്
"
https://www.facebook.com/Malayalivartha

























