ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റ് സര്‍വീസ് ഉടന്‍; ജൂലൈ 15 മുതല്‍ കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് ടിക്കറ്റ് വില്പന ആരംഭിച്ചു, കണക്ഷന്‍ ഫ്ലൈറ്റിന് 17,500 രൂപ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി വിമാന കമ്പനികള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു. ജൂലൈ 15 മുതല്‍ കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക്ടിക്കറ്റ് വില്‍പന ആരംഭിച്ചരിക്കുന്നതായി റിപ്പോർട്ട്.
എന്നാൽ നിലവില്‍ യുഎഇ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതായ റിപ്പോർട്ടുകൾ ഇല്ല. അങ്ങനെ നില്‍ക്കവെയാണ് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, വിസ്താര, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബിനികള്‍ ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ജൂലൈ 16 മുതലുള്ള ടിക്കറ്റുകളാണ് എമിറേറ്റ്സ് വില്‍പന ആരംഭിച്ചിരിക്കുന്നത്. അതിലെ എക്കണോമിക്ക് ക്ലാസിന്റെ എല്ലാ ടിക്കറ്റുകളും വിറ്റു പോയിയെന്ന് വിമാന കമ്ബിനി അറിയിക്കുകയുണ്ടായി. നിലവില്‍ ഒന്നരലക്ഷത്തിലധികം വില വരുന്ന ബിസിനെസ് ഫസ്റ്റ് കാസ് ടിക്കറ്റുകളാണ് എമിറേറ്റസില്‍ ഇനി ബുക്കിങിനായി ബാക്കിയുള്ളത്. ഫ്ലൈ ദുബായി 27 മുതലുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വിൽക്കുന്നത്.
കൂടാതെ വിസ്താരയില്‍ ജൂലൈ 15-16 തിയതികളില്‍ ടിക്കറ്റുകളാണ് വില്‍പന നടത്തുന്നത്. മുംബൈയില്‍ നിന്നുള്ള ഫ്ലൈറ്റ് സര്‍വീസ്. ഇന്‍ഡിഗോ കണക്ഷന്‍ ഫ്ലൈറ്റും നേരിട്ടുള്ള ഫ്ലൈറ്റും സര്‍വീസും നടത്തുന്നുണ്ട്. 17,500 രൂപയാണ് കണക്ഷന്‍ ഫ്ലൈറ്റിന്, നേരിട്ടുള്ള സര്‍വീസ് 23,000ത്തില്‍ അധികം രൂപയാണ് ചിലവ്. മുംബൈയില്‍ നിന്നാണ് ഇന്‍ഡിഗോയുടെ സര്‍വീസും ആരംഭിക്കുന്നത്.
അതേസമയം സ്പൈസ് ജെറ്റാണ് കോഴിക്കോട് ദുബായി സര്‍വീസ് നടത്തുന്നത്. കോഴിക്കോടിനെ കൂടാതെ മംഗലപുരത്ത് നിന്നും സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ജൂലൈ 16 മുതലുള്ള ടിക്കറ്റുകളാണ് വില്‍പന നടത്തുന്നത്.
https://www.facebook.com/Malayalivartha

























