പ്രവാസികള്‍ പ്രതിസന്ധിയില്‍ തന്നെ... ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍

കൊവിഡ് പശ്ചാത്തലത്തില്‍ ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിമാനസര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. യുഎഇയിലേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ക്കും തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം. നേരത്തേ ജൂലായ് 15ന് ശേഷം സര്‍വീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ജൂലായ് 16ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്ബനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലാകുന്നു. കുവൈറ്റിലേക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് കുവൈറ്റ് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. നേരിട്ട് കുവൈറ്റിലേക്ക് യാത്രാനുമതി നല്‍കിയ രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞതിന് ശേഷം കുവൈറ്റിലേക്ക് പ്രവേശിക്കാമെന്നാണ് ഡിജിസിഎയുടെ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























