10 വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം: നാടണഞ്ഞ സന്തോഷത്തില്‍ സന്തോഷ്: ആ ഇടപെടല്‍ സഹായമായി

പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാടണഞ്ഞ സന്തോഷത്തിലാണ് കുട്ടമ്പേരൂര്‍ സ്വദേശി സന്തോഷ്.
ഇന്ത്യന്‍ എംബസി കുവൈറ്റിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് നാട്ടില്‍ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. ഇന്ത്യന്‍ എംബസി തന്നെയാണ് യാത്ര ടിക്കറ്റ് നല്‍കിയതും .
പാസ്‌പോര്‍ട്ടോ നിയമപരമായ താമസരേഖകളോ ഇല്ലാതിരുന്ന അദ്ദേഹത്തിന് അസോസിയേഷന്റെ ഇടപെടലിലൂടെ എംബസി എമര്‍ജന്‍സി പാസ്‌പോര്ട്ട് ഇഷ്യൂ ചെയ്തു യാത്രക്കുള്ള അവസരമൊരുക്കി കൊടുക്കുകയായിരുന്നു .
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കഴിഞ്ഞ രണ്ടു മാസമായി നടത്തിയ പരിശ്രമത്തിന്റെ ഫലം കണ്ട സന്തോഷത്തിലായിരുന്നു അജപാക് ഭാരവാഹികള്‍.
അദേഹത്തിന്റെ താമസ സ്ഥലത്ത് അജപാക് പ്രസിഡന്റ് രാജീവ് നടുവിലേമുറി, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍, ട്രഷറര്‍ കുര്യന്‍ തോമസ്, വൈസ് പ്രസിഡന്റുമാരായ മാത്യു ചെന്നിത്തല, സിറില്‍ അലക്‌സ് ജോണ്‍ ചമ്പക്കുളം, സെക്രട്ടറിമാരായ അബ്ദുല്‍ റഹിം പുഞ്ചിരി, അനില്‍ വള്ളികുന്നം, എക്‌സിക്യൂട്ടീവ് അംഗം സുമേഷ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ടിക്കറ്റ് കൈമാറുകയും ചെയ്തു. ജസീറ വിമാനത്തില്‍ ഇന്നലെ സന്തോഷ് നാട്ടില്‍ എത്തി.
https://www.facebook.com/Malayalivartha

























