കുവൈത്തില്‍ ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
കുവൈത്തില്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ്കുമാറിന്റെ ഭാര്യ സിനി (43) ആണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും ദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സന്തോഷ്കുമാര്‍ അല്‍ഗാനിം ഓട്ടോമോട്ടീവ് കമ്ബനി ജീവനക്കാരനാണ്. മകന്: അനന്തറാം (ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍). സുലൈബീകാത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha