കടലിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ഓടിയെത്തി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍; നിമിഷങ്ങൾക്കകം വൈറലായി വീഡിയോ
കടലിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ഓടിയെത്തുന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നിമിഷ നേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.
വാട്ടര്‍ ജെറ്റില്‍ അഭ്യാസം നടത്തുന്നതിനിടെയാണ് സ്കൈ ഡൈവറും സാഹസീകനുമായ നാസര്‍ അല്‍ നെയാദി അപകടത്തില്‍പെട്ടത്. വാട്ടര്ജെറ്റ്പാക്കിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ജെറ്റിെന്റ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന ശൈഖ് ഹംദാനും സുഹൃത്തുക്കളും ഒാടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളത്തില്‍ ശക്തിയായി കുതിച്ചുനീങ്ങിയ വാട്ടര്ജെറ്റിനെ ഇവര്‍ ചേര്‍ന്ന് പിടിച്ചുനിര്‍ത്തുകയായിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നെയാദിയെ ശൈഖ് ഹംദാന്‍ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കം ലക്ഷങ്ങളാണ് കണ്ടതും ലൈക്ക് അടിച്ചതും.
ശൈഖ് ഹംദാന്റെ സാഹസീകത ലോകം പലതവണ കണ്ടതാണ്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും സ്കൈ ഡൈവിങ് നടത്തിയും ഹംദാന്‍ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha