Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'8' ഭാഗ്യ നമ്പറാണെന്ന് വിശ്വസിച്ച സനൂപിന്‌ ഭാഗ്യം എത്തിയതും അതേ നമ്പറിലുള്ള ടിക്കറ്റിലൂടെ! അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനായ നടൻ ഹരിശ്രീ അശോകന്റെ മരുമകൻ പറയുന്നു....

05 AUGUST 2021 08:27 AM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച ആ മലയാളി, നടൻ ഹരിശ്രീ അശോകന്റെ മരുമകനും ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനുമായ സനൂപ് സുനില്‍. നറുക്കെടുപ്പിന് ശേഷം ഒന്നാം സമ്മാനക്കാരനെ കണ്ടെത്താന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ ഫോണ്‍കോളുകള്‍ക്ക് ശേഷമാണ് സനൂപ് സുനിലിനെ കണ്ടെത്തിയത്. ജാക്‌പോട്ട് അടിച്ചു എന്ന് ഏതാനും സെക്കന്റുകൾ റിച്ചാര്‍ഡ് അലറി വിളിച്ചെങ്കിലും മറുതലയ്ക്കല്‍ നിന്ന് ഒരുപ്രതികരണവും ആദ്യം ഉണ്ടായില്ല. ജൂലൈ 13നാണ് 183947 എന്ന നമ്പറിലുള്ള ടിക്കറ്റ് സനൂപ് സുനില്‍ എടുത്തത്. ആവർത്തിച്ചുള്ള ഫോൺ വിളികൾക്കൊടുവിലായിരുന്നു ഭാഗ്യവാനായ സനൂപും ആ സന്തോഷ വാർത്ത അറിഞ്ഞത്.

സനൂപടക്കം ലുലുവിലെ 20 ജീവനക്കാര്‍ ചേര്‍ന്നാണ് 30 കോടി രൂപയുടെ സമ്മാനത്തിനര്‍ഹമായ ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പിലാണ് നടന്‍ ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് സനൂപും സമ്മാനാർഹനായത്. ഒന്നര കോടിയോളം രൂപ ഓരോര്‍ത്തര്‍ക്കും ലഭിക്കും. നാട്ടിലെ മൊബൈല്‍ നമ്പർ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിച്ചാര്‍ഡിനു സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

സനൂപിന്റെ പേരില്‍ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. ഖത്തറില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്തുവരികയാണ് സനൂപ് സുനില്‍. ഖത്തറിലെ തന്റെ ഫോണ്‍ നമ്ബര്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ക്ക് നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് തന്നെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടിയത്. നാട്ടിലെ റോമിങ് ഉള്ള നമ്പറാണ് കൊടുത്തിരുന്നത്. എന്നാല്‍, സംഘാടകര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. പലതവണ വിളിച്ചത് കണ്ടപ്പോഴാണ് ഫോണ്‍ എടുത്തത്, സനൂപ് പറഞ്ഞു. എറണാകുളം സ്വദേശിയായ സനൂപ് ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് ഒരു ലക്ഷം ദിര്‍ഹവും സമ്മാനം ലഭിച്ചു.

 

 

സനൂപിനൊപ്പം ലുലുവിലെ മറ്റ് 19 പേരെ കൂടി തേടിയാണ് ബിഗ് ടിക്കറ്റിലെ ഭാഗ്യം എത്തിയത്. തന്റെ ഷെയര്‍ ഏകദേശം 750,000 ദിര്‍ഹം ആയിരിക്കുമെന്ന് സനൂപ് പറയുന്നു. എന്തു തുക കിട്ടിയാലും അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഇതൊരു വലിയ ഭാഗ്യമാണ്. എന്റെ പങ്കില്‍ ഞാന്‍ സന്തോഷവാനാണ്, സനൂപ് സുനില്‍ പറഞ്ഞു. '8' ഭാഗ്യ നമ്പറാണെന്ന് വിശ്വസിക്കുന്ന ആളാണ് സനൂപ് സുനില്‍. അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലും കൂടുതല്‍ 8 ആണ്. '8' അനന്തയുടെ ചിഹ്നമാണെന്നും ബിഗ് ടിക്കറ്റ് നമ്പറിലും ഭാഗ്യകടാക്ഷമായത് ഈ നമ്പറിന്റെ സാന്നിധ്യമെന്നും സനൂപ് സുനില്‍ വിശ്വസിക്കുന്നു. ടിക്കറ്റ് വാങ്ങിയ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇത് ജീവിതത്തിലെ വഴിമാറ്റമാണെന്ന്, സനൂപ് കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends