ദുബൈയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ദുബൈയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. കന്‍മനം പാറക്കല്‍ കോഴിപ്പുറത്ത് അബ്ദുല്‍ ഗഫൂറിന്റെയും ഖദീജയുടെയും മകന്‍ അബ്ദുല്‍ അസീറാണ് (32) മരിച്ചത്.
ദുബൈ വാട്ടര്‍ സീല്‍ എല്‍.ഐ.സി വാട്ടര്‍പ്രൂഫിങ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഷാര്‍ജയിലേക്ക് മടങ്ങും വഴി റാസല്‍ല്‍കോറിലെ അവീറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: ഹസ്‌ന. സഹോദരങ്ങള്‍: ആദില്‍, ഫാദില്‍.
https://www.facebook.com/Malayalivartha



























