മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയില്‍ കണ്ടെത്തി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി റിപ്പോർട്ട്. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്ബില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു.
പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയില്‍ കണ്ടെത്തിയ ബിന്‍സിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ.
അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്കു സുപരിചിതയായിരുന്നു ബിന്‍സിയ. അടിവാട് പുളിക്കച്ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഹന, ഹിസ.
https://www.facebook.com/Malayalivartha



























