അബുദാബിയില്‍ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മലയാളിക്ക് ദാരുണാന്ത്യം

അബുദാബിയില്‍ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മലയാളി ദാരുണമായി മരിച്ചു. കൊല്ലം ജില്ലക്കാരനായ റഫീഖ് മസൂദ് (37) ആണ് മരിച്ചത്. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. എയര്‍ കണ്ടീഷനില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂട് കാരണമാണ് അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അഗ്‌നിബാധയുണ്ടായത്. രണ്ടാം നിലയില്‍ ഊണ് കഴിച്ചിരിക്കുകയായിരുന്നു മസൂദ്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മസൂദ് മരിച്ചതെന്ന് അബുദബി പ്രതിരോധ വകുപ്പ് അധിക്യതര്‍ അറിയിച്ചു. രണ്ടാം നിലയില്‍ വേറേയും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പുക വ്യാപിച്ചതോടെ അവര്‍ പുറത്തേയ്ക്ക് കടന്നിരുന്നു. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് റിപോര്‍ട്.
https://www.facebook.com/Malayalivartha



























