Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യു എ ഇയില്‍ ഇപ്പോള്‍ ഉള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത! തുറക്കപ്പെടുന്നത് വമ്പന്‍ തൊഴിലവസരങ്ങള്‍: എല്ലാം പഴയ രീതിയിലേക്ക്

14 AUGUST 2021 12:15 PM IST
മലയാളി വാര്‍ത്ത

കൊറോണ കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഇവര്‍ യു.എ.ഇ.യിലേക്ക് തിരിച്ചെത്തുന്നത് യു.എ.ഇ.യില്‍ ഇപ്പോഴുള്ള പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഒരുവിഭാഗം ആളുകള്‍വിപണി മെച്ചപ്പെടുന്നതും തൊഴില്‍ പുരോഗമിക്കുന്നതുമൊക്കെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്. ജീവനക്കാരില്ലാതെ പ്രവര്‍ത്തനം മുരടിച്ചുപോയ നിരവധി കമ്പനികളുണ്ട്. നാട്ടിലുള്ളവര്‍ മടങ്ങിയെത്തുമ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് എത്തും.

 



കോവിഡ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നു.എങ്കിലും യു.എ.ഇ.യില്‍ നിലവിലുള്ള വ്യാപാര, നിര്‍മാണ, ഷിപ്പിങ് മേഖലകളെല്ലാം വളരെയധികം മെച്ചപ്പെട്ട നിലയിലാണ്.എന്നാല്‍ ഷിപ്പിങ് -ലോജിസ്റ്റിക്‌സ് മേഖലയില്‍ കോവിഡ് കാലത്തും വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല എന്ന അഭിപ്രായത്തിലാണ് വിദഗ്ധര്‍.

ദുബായ് എക്‌സ്പോ 2020 തുടങ്ങാനിരിക്കുകയാണ്.ഈയൊരു പശ്ചാത്തലത്തില്‍ വിദഗ്ധ, അവിദഗ്ധ മേഖലകളില്‍ ഒട്ടനവധി തൊഴിലവസരങ്ങളാണ് തുറക്ക പെടാന്‍ പോകുന്നത്. പലരും നേരിട്ടും അല്ലാതെയും അഭിമുഖം പൂര്‍ത്തിയായി നിയമനം കാത്തുകഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ സാധാരണനിലയിലാകുമെന്ന പ്രതീക്ഷ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഉണ്ട്. അഭിമുഖം പൂര്‍ത്തിയാക്കി നിയമനത്തിനായിഇവര്‍ കാത്തിരിക്കുകയാണ്.

 



ഐ.ടി. രംഗത്ത് പുതിയ നിയമന സാധ്യതകള്‍ കുറവാണ് .നെറ്റ് വര്‍ക്ക്, കണക്ടിവിറ്റി മേഖലകളൊഴിച്ച് ഐ.ടി.സംബന്ധമായ മറ്റുജോലികള്‍ വീടുകളിലിരുന്ന് ചെയ്യാനുള്ള സാഹചര്യമായിരിക്കും ഒരുങ്ങുന്നത്. നാട്ടിലിരുന്നും വിദേശത്തെ ജോലിചെയ്യാന്‍ എളുപ്പമാണെന്നിരിക്കെ ഈ ഒരു മേഖലയില്‍ പുതിയ നിയമനം വേണ്ടിവരില്ല.

വിനോദസഞ്ചാരമേഖല ഇനി വരുന്ന ദിവസങ്ങളില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷ ഉണ്ട്. ചെറുതും വലുതുമായ ഒട്ടേറെ ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

 



ദുബായ് എക്‌സ്പോ ആരംഭിക്കുമ്പോള്‍ കൂടുതല്‍ കമ്പനികളും വിനോദസഞ്ചാരികളും ദുബായിലെത്തുവാന്‍ ഒരുങ്ങുകയാണ് . ഡെസേര്‍ട്ട് സഫാരി, സിറ്റി ടൂര്‍ ആരംഭിച്ചു. പുതിയ വിനോദസഞ്ചാരയിടങ്ങളും രാജ്യം കോവിഡ് നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്കായി തുറന്നിട്ട് കഴിഞ്ഞു.

സംരംഭകര്‍ക്കായി ഇളവുകളോടെ ദുബായ് സാമ്പത്തികകാര്യവകുപ്പ് പുതിയ ലൈസന്‍സുകള്‍ നല്‍കിക്കഴിഞ്ഞു
. നിക്ഷേപസൗഹൃദ നഗരമെന്ന നിലയില്‍ വേഗത്തില്‍ തീര്‍ക്കാവുന്ന നടപടിക്രമങ്ങളും സാമ്പത്തികച്ചെലവ് ലഘൂകരിച്ചുമാണ് ലൈസന്‍സ് നല്‍കുന്നത്.

 




നിയമപരമായ രേഖകള്‍ ശരിയാക്കിയാല്‍ കേവലം ഒരാഴ്ചകൊണ്ട് ബിസിനസ് തുടങ്ങാന്‍ സാധിക്കും.വാണിജ്യം, വ്യാവസായികം, പ്രൊഫഷണല്‍ ലൈസന്‍സുകളെല്ലാം വേഗത്തില്‍ കിട്ടുകയും സംരംഭകരും ജീവനക്കാരും വര്‍ധിക്കുകയും ചെയ്യും.

ഭക്ഷ്യവ്യാപാരം, വെറ്ററിനറി സേവനം, ജൂവലറി തുടങ്ങിയ രംഗങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ്. പ്രോപ്പര്‍ട്ടി, നിര്‍മാണ മേഖലകളില്‍ വലിയ പുരോഗതിയുണ്ടാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends