ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍; സെപ്റ്റംബര്‍ ഒന്നുമുതലാണ് യാത്രാനുമതി

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. സെപ്റ്റംബര്‍ ഒന്നുമുതലാണ് യാത്രാനുമതി. ഒമാന്‍ അംഗീകൃത കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുളളു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. സന്ദര്‍ശക, ടൂറിസം വീസയിലുള്ളവര്‍ക്ക് പ്രവേശിക്കാനാകില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊറോണ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണ കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഒമാന്‍ ഇളവ് അനുവദിച്ചത്.ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ വരുന്നതില്‍ തടസമില്ല. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശനാനുമതി നല്‍കുക. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha



























