സൗദി പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ്... സൗദിയില്‍ നിന്ന് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കും

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് സൗദി പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് ഭാഗികമായി പ്രവേശനം അനുവദിക്കാന്‍ സൗദി തീരുമാനിച്ചു. സൗദിയില്‍ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സൗദിയിലെ ഇന്ത്യന്‍ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 'സൗദി അറേബ്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയിലേക്ക് പോയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മൂന്നാമതൊരും രാജ്യത്തെ ക്വാറന്റൈനിന്റെ ആവശ്യമില്ലാതെ നേരിട്ട് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു,' എന്ന് എംബസി ട്വീറ്റ് ചെയ്തു. ഇതുവരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പകരം മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























