Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

മാതൃകാപരമായ ഓണാഘോഷം .... ഗ്ലോബൽകൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ഗ്ലോബല്‍ വുമണ്‍സ് ഫോറം തുടങ്ങിയ മലയാളി സംഘടനകള്‍ നിര്‍ദ്ധനരായവര്‍ക്ക് ഓണക്കിറ്റ് വിതരണവും തിരുവനന്തപുരം മര്‍ത്തോമ ഗയഡന്‍സി സെന്റര്‍ലെ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുജനങ്ങള്‍ക്കും അന്ന ദാനവും കൊച്ചിയിലേക്ക് കുടിയേറിയ നാടോടികള്‍ക്ക് അന്നദാനവും നടത്തി

30 AUGUST 2021 12:52 PM IST
മലയാളി വാര്‍ത്ത

ഗ്ലോബൽകൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ഗ്ലോബല്‍ വുമണ്‍സ് ഫോറം തുടങ്ങിയ മലയാളി സംഘടനകള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഒത്തുചേര്‍ന്ന് നിര്‍ദ്ധനരായവര്‍ക്ക് ഓണക്കിറ്റ് വിതരണവും തിരുവനന്തപുരം മര്‍ത്തോമ ഗയഡന്‍സി സെന്റര്‍ലെ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുജനങ്ങള്‍ക്കും അന്ന ദാനവും ഒപ്പം കൊച്ചി മെട്രോ പ്രദേശങ്ങളില്‍ താമസിക്കുന്ന കൊച്ചിയിലേക്ക് കുടിയേറിയ നാടോടികള്‍ക്ക് അന്നദാനവും ഭക്ഷണ കിറ്റ് വിതരണവും ചെയ്തു.

 മലയാളി കൗണ്‍സില്‍ ഗ്ലോബല്‍' ഈ കോവിഡ് മഹാമാരിയുടെ കാലത്തും വിര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസങ്ങളിലായി അതി ഗംഭീരമായി ഓണം ആഘോഷിച്ചു.

 


ക്ലബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഓണം അന്നും ഇന്നും എന്ന ടോക് ഷോ യില്‍ ശ്രീമതി.ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി , ചലച്ചിത്ര താരം വല്‍സലാ മേനോന്‍ , യക്ഷിയും ഞാനും ഫെയിം നടന്‍ ഗൗതം കൃഷ്ണ ,ഡ്രാക്കുള സുധീര്‍ , ധനം കണ്ണന്‍, കഥകളി ആര്‍ട്ടിസ്റ്റ് പ്രീതാ ബാലകൃഷ്ണന്‍,ഗായകര്‍ രാകേഷ് ബ്രഹ്മാനന്ദന്‍ , സരിത റാം ,ദീപ സുനില്‍,യദുകൃഷ്ണന്‍ എന്നീ പ്രതിഭകള്‍ വിവിധ ദിവസങ്ങളില്‍ അതിഥികളായി എത്തി .

 

ഓണത്തുമ്പീ പാടൂ എന്ന മ്യൂസിക്കല്‍ ഷോയില്‍ 2018 ലെ സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും സംഗീതജ്ഞനും ആയ അറയ്ക്കല്‍ നന്ദകുമാര്‍ അതിഥിയായി എത്തി. ഓണത്തല്ല് എന്ന ഡിബേറ്റ് ഷോ മലനാട് ടി.വി മാനേജിംഗ് ഡയറക്ടര്‍ ആര്‍. ജയേഷ് മോഡറേറ്ററായി ഓണം പതിരും പൊരുളും എന്ന വിഷയത്തില്‍ സംവദിക്കാന്‍ അഡ്വ.സിറിയക് തോമസ്, അഡ്വ. മിനി സുകുമാരന്‍ , അഡ്വ.സിമിരാജ്, രാജശ്രീ മേനോന്‍ എന്നിവരും പങ്കെടുത്തു.

 


ഓണപ്പൂക്കളം, ഓണം ട്രഡീഷണല്‍ ഫോട്ടോഗ്രാഫ് എന്നീ പരിപാടികളിലും ണങഇ ഗ്ലോബല്‍ മലയാളികള്‍ പങ്കെടുത്തു.'ഉത്രാട സന്ധ്യ' എന്ന മെഗാ ഓണം കള്‍ച്ചറല്‍ ഫെസ്റ്റ് മലയാള ചലച്ചിത്ര സംവിധായകന്‍ ശ്രീ ബ്ലെസി ഉത്ഘാടനം ചെയ്തു.

 


തിരുവല്ല മാര്‍ത്തോമാ കോളേജ് സൂവോളജി വിഭാഗം അദ്ധ്യാപിക ലതാ പി ചെറിയാന്‍ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചനയും സംഗീതവും ദൃശ്യാവിഷ്‌കാരവും നല്‍കി ആലപിച്ചിരിക്കുന്ന 'കാക്കപ്പൂവിന് ഒരോണപ്പാട്ട് ', എന്ന ഗാനം മാര്‍ത്തോമാ കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനരാവിഷ്‌കാരം നല്‍കി.

 

ഓണത്തിന് മുന്നോടിയായി മനോരമ മ്യൂസിക് റിലീസ് ചെയ്ത ഈ ഓണകാഴ്ച ഉത്രാട സന്ധ്യയുടെ ഭാഗമായ ലോക മെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളത്തിന്റെയും ഓണത്തിന്റെയും തീവ്രമായ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് ഏവരേയും കൂട്ടി കൊണ്ട് പോയി .

 

അനിത ഇന്ദിര ഭായി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണം ബഹുമാനപ്പെട്ട കേന്ദ്ര . വിദേശകാര്യ സഹമന്ത്രി ശ്രീ വി.മുരളീധരന്‍ നിര്‍വ്വഹിച്ചു. ഇന്ത്യയുടെ സുസ്ഥിര വികസനത്തില്‍ പ്രവാസികളുടെ പങ്കിനെ കുറിച്ച് ഗ്ലോബല്‍ മെമ്പേഴ്‌സിനെ അഭിസംബോധന ചെയ്ത് അദ്ധേഹം സംസാരിച്ചു.

 


ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന്,ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള പ്രവാസികളും നിവാസികളും ഒത്തുചേര്‍ന്ന് 'ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ ' എന്ന പേരില്‍ ഒരു സോഷ്യല്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കിയതിനെ ശ്രീ .വി . മുരളീധരന്‍ അഭിനന്ദിക്കുകയും പൂര്‍ണ്ണ പിന്‍തുണ അറിയിക്കുകയും ചെയ്തു. കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ടി.സതീശന്‍ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറയ്ക്ക് ആശംസയും എല്ലാ പിന്‍തുണയും പ്രഖ്യാപിച്ചു.

 


ജി.സി.ഐ.ഡിയുടെ ലോഗോ പ്രകാശനം ഒ.ഒ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി ഉത്രാടീ ദിനത്തില്‍ നിര്‍വ്വഹിച്ചു .

 

 

അഡ്വ. സിറിയക് തോമസ് ജി.സി.ഐ.ഡിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ കുറിച്ചും പദ്ധതികളെ കുറിച്ചും അംഗങ്ങളോട് വിശദീകരിച്ചു.

 

പോളിസി എക്‌സ്‌പേര്‍ട്ട് ശ്രീമതി. വിനീത ഹരിഹരന്‍, പ്രവാസി മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ശ്രീ വെള്ളായണി ശ്രീകുമാര്‍,പ്രശ്‌സ്ത നടന്‍ തലൈവാസല്‍ വിജയ്, ഗ്രാന്റ് മാസ്റ്റര്‍ ജി. സ്.പ്രദീപ് , നടന്‍ കെ. കെ.മേനോന്‍ , ഗായകന്‍ ദേവാനന്ദ് , സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് രാജശ്രീ മേനോന്‍ എന്നിവരും ആശംസ അര്‍പ്പിച്ചു.

 


തുടര്‍ന്ന് മഹാബലി തമ്പുരാന്റെ സന്ദേശവും, വിവിധ കലാപരിപാടികളും ഉത്രാട സന്ധ്യയ്ക്ക് മറ്റു കൂട്ടി.ജി.സി.ഐ.ഡി. ജനക്ഷേമ പ്രദമായ ഒട്ടേറെ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ മുന്നോടിയായി കോവിഡ് വന്ന് ഗൃഹനാഥന്‍ മരണപ്പെട്ട ഭവന രഹിതരായവര്‍ക്ക് ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവാസി ഹൗസിംഗ് പ്രോജക്ട് . കാസ ഡയസ്‌പോറയ്ക്ക് തുടക്കം കുറിച്ചു.

 

ആ പ്രവാസി ഹൗസിംഗ് പദ്ധതിയിലേക്ക് വീടു വച്ചു നല്‍കാന്‍ വയനാട്,മലപ്പുറം, പാലക്കാട് , തൃശ്ശൂര്‍ എന്നീ ജില്ലകളില്‍സൗജന്യമായി സ്ഥലം നല്‍കാമെന്ന് ശ്രീ നാസര്‍ മാനുവും തിരുവനന്തപുരത്ത് അനുയോജ്യമായ സ്ഥലം പ്രവാസി മലയാളി വെല്‍ഫയര്‍ അസ്സോസിയേഷന്‍ അദ്ധ്യക്ഷന്‍ ശ്രീ വെള്ളായണി ശ്രീകുമാറും പ്രഖ്യാപിച്ചു.

 


അതോടൊപ്പം ജി.സി.ഐ.ഡി.യുടെ നേതൃത്വത്തില്‍ പോളിസി എക്‌സ്‌പേര്‍ട്ട് ശ്രീമതി. വിനീത ഹരിഹരന്റെ മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ച് ലോക്കല്‍ ടു ഗ്ലോബല്‍ എന്ന പ്രോജക്ടിന് നേതൃത്വം നല്‍കാന്‍ ജി.സി.ഐ.ഡി തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും മികച്ച ഒരു സംരംഭത്തെ പ്രാദേശികമായി കണ്ടെത്തി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ചെറുകിട സംരംഭകരെ വളര്‍ത്തിയുക്കുന്ന എന്‍ട്രപ്രുണേ റിയല്‍ ഡവലപ് മെന്റ് എന്ന പ്രോജക്ടിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ഗ്ലോബല്‍ വുമണ്‍സ് ഫോറം ചെയര്‍ പേഴ്‌സണും ഓണം പ്രോഗ്രാം ഓര്‍ഗ്ഗ നെസ്സറുമായ അനിത ഇന്ദിരാഭായി അറിയിച്ചു.

 


ശ്രീ സജി .എസ് . പൊന്‍ വേലില്‍, രാജേഷ് നായര്‍, ജോര്‍ജ് കാക്കനാട്, ബിനോയ് ചെറിയാന്‍ വൈദ്യര്‍, സിമി രാജ്, മധു ആനലൂര്‍ ,പ്രകാശ്, പ്രമോദ്, എന്നിവര്‍ ഓണം കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്റ് ചെയ്തു. ശ്രീ മോഹന്‍ പാലക്കാട് നന്ദിയും രേഖപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (39 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (45 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (46 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (49 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (54 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (54 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends