കുവൈത്തില്‍ സ്വകാര്യ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് കാല ഫീസിളവ് പിന്‍വലിച്ചു
കുവൈത്തില്‍ സ്വകാര്യ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് കാല ഫീസിളവ് പിന്‍വലിച്ചു.വിദേശ സ്കൂളുകള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദഫ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോവിഡിന് മുമ്ബ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്. അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന് ഫീസ് ഈടാക്കാവൂ എന്നും നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ല.
https://www.facebook.com/Malayalivartha