ദുബായ് ബര്‍ഷയില്‍ ബൈക്കപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ദുബായ് ബര്‍ഷയില്‍ ബൈക്കപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ആണ് മരിച്ചത്.
ദുബായില്‍ പെട്രോ കെം കമ്പനിയില്‍ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.ദുബായ് ബര്‍ഷയില്‍ നിഖില്‍ ഓടിച്ചിരുന്ന സ്പോര്‍ട്സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. രണ്ടുപേര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നതായി മെഡിക്കല്‍ രേഖകളിലുണ്ട്. അച്ഛന്: പരേതനായ ഉണ്ണി (റിട്ട.എ.ഐ.ആര്.). അമ്മ കൗസല്യ (റിട്ട.ജോ.സെക്രട്ടറി, ഹൗസിങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്: ദക്ഷ്. അഖില്‍ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: ധന്യദീപു, പ്രിയഉണ്ണി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചയോടെ മൃതദേഹം ബീച്ചാശുപത്രിക്ക് സമീപമുള്ള മേയ്സിന് അപ്പാര്‍ട്ട്മെന്റിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍
.
"
https://www.facebook.com/Malayalivartha