സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണാന്ത്യം
സൗദിയിലെ ഹായിലില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.കണ്ണൂര്‍ തളിപ്പറമ്ബ് കുറുമാത്തൂര്‍ സൈദ് അലി (39) ആണ് മരിച്ചത്. വലീമ ബുറൈദയില്‍ അല്‍ വലിം കമ്ബനിയില്‍ സെയില്‍ സ്മാനായിരുന്നു.
ഹായിലില്‍ നിന്ന് വരുന്നതിനിടെ അയൂനല്‍ ജുവ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ബുറൈദയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം.ഡിസംബര്‍ 2 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി വെല്‍ഫെയര്‍ വിഗ് വളന്റിയര്‍ ഫൈസല്‍ ആലത്തൂര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha