Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ഒമൈക്രോൺ വ്യാപനം. വിമാനയാത്രകളിൽ നിയന്ത്രണങ്ങൾ പ്രവാസികളെ ദുരിതത്തിൽ ആക്കും

16 DECEMBER 2021 11:03 AM IST
മലയാളി വാര്‍ത്ത

ലോക രാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപനം ഉയരുമ്പോൾ പ്രവാസികൾക്ക് നെഞ്ചിടിപ്പ് കൂടുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ഒമൈക്രോൺ വ്യാപനത്തിന്റെ ആശങ്കപെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 70 കടന്നു. തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം അതിവേഗം പടർന്നു പിടിക്കുകയാണ്. തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൊക്കെ ആദ്യ കേസുകൾ ബുധനാഴ്ചയോടെ ആണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സംസ്ഥാനങ്ങളിൽ വകഭേദം സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ആകെ എണ്ണം 73 ആയി ഉയർന്നു.

പശ്ചിമ ബംഗാളിൽ, അടുത്തിടെ അബുദാബിയിൽ നിന്നും ഹൈദരാബാദ് വഴി മടങ്ങിയ മുർഷിദാബാദ് ജില്ലയിൽ താമസിക്കുന്ന ഏഴ് വയസ്സുള്ള ആൺ കുട്ടിക്ക് ഒമൈക്രോൺ വൈറസ്സ് പോസിറ്റീവ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് ഹൈദരാബാദ് വഴി അടുത്തിടെയാണ് ഈ കുട്ടി ബംഗാളിലേക്ക് മടങ്ങിയത്.
അതേസമയം, തെലങ്കാനയിൽ, ഡിസംബർ 12 - ന് ഹൈദരാബാദിൽ വന്നിറങ്ങിയ കെനിയയിൽ നിന്നുള്ള 24 - കാരിയായ സ്ത്രീക്കും സൊമാലിയയിൽ നിന്നുള്ള 23 - കാരനായ പുരുഷനും കോവിഡ് പുതിയ വകഭേദം ആയ ഒമൈക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തതായി തെലങ്കാന ആരോഗ്യ ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

എന്നാൽ, തമിഴ്‌നാട്ടിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നൈജീരിയയിൽ നിന്ന് എത്തിയ 47 - കാരനായ ഒരാൾക്കും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കും പുതിയ കോവിഡ് വകഭേദം ആയ ഒമൈക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡിസംബർ 10 - ന് നൈജീരിയയിൽ നിന്ന് ദോഹ വഴി അവിടെ എത്തിയ യാത്രക്കാരന് കോവിഡ് -19 പോസിറ്റീവ് ആണെന്നും അദ്ദേഹത്തിന്റെ ഒപ്പം ഉളള ആറ് കുടുംബാംഗങ്ങൾക്കും വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ, കുടുംബ ക്ഷേമ മന്ത്രി വ്യക്തമാക്കി. എന്നാൽ, പിന്നീട്, യാത്രക്കാരന് ഒമൈക്രോൺ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ബുധനാഴ്ച നാല് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതോടെ, സംസ്ഥാനത്തെ ആകെ കോസുകളുടെ എണ്ണം 32 ആയി ഉയർന്നു. നാല് രോഗികളിൽ ഒരാൾ സ്ത്രീയും മറ്റ് മൂന്ന് പേർ പുരുഷന്മാരും ആണ്. എല്ലാവരും 16 വയസിനും 67 വയസിനും ഇടയിൽ പ്രായമുളള വ്യക്തികളാണ്. പുതിയ നാല് കേസുകളിൽ രണ്ട് പേർ ഒസ്മാനാബാദിൽ നിന്നും ഒരാൾ മുംബൈയിൽ നിന്നും ഒരു രോഗി ബുൽധാനയിൽ നിന്നും ഉളളവരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, സംസ്ഥാനത്തെ 32 - രോഗികളിൽ 25 - പേർ ആർടി - പിസിആർ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു.

കോവിഡ് വൈറസിന്റെ ഒമൈക്രോൺ പുതിയ വകഭേദം രാജ്യത്ത് അതിവേഗം പടരുന്ന സ്ഥിതി ആണ്. അടുത്ത വർഷം ജനുവരിയിൽ തന്നെ മഹാരാഷ്ട്രയിൽ പുതിയ വകഭേദത്തിന്റെ കുതിപ്പ് കാണാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒമൈക്രോൺ അണുബാധയുടെ കേസുകൾ കണ്ടെത്തുമെന്ന് മുംബൈയിൽ നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പ്രദീപ് വ്യാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം, "അപകടസാധ്യതയുള്ള" രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആർടി - പിസിആർ പരിശോധനകൾ നിർബന്ധമാണ്. ഇവയുടെ പരീക്ഷണ ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ അവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാൻ സാധിക്കൂ എന്നും നിർദ്ദേശം ഉണ്ട്.

അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ആറ് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാർ ഡിസംബർ 20 മുതൽ ഓൺ-അറൈവൽ ആർടി - പിസിആർ ടെസ്റ്റിനായി നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണം എന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എന്നിരുന്നാലും, ടെസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ ഒരാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ, യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കരുതെന്നും വ്യക്തമാക്കി.

ഡൽഹി, മുംബൈ കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ആറ് വിമാനത്താവളങ്ങൾ. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, ഇസ്രായേൽ എന്നിവയുൾപ്പെടെ യൂറോപ്പിലുള്ളവയും അപകടസാധ്യതയുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഒമൈക്രോൺ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ നിലവിൽ കൊവി‍ഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. എന്നാൽ വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്തിയതിനാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ ആശങ്കയായി തുടരുന്നു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (9 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (15 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (4 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

Malayali Vartha Recommends