Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സുപ്രധാനമായ അധികാര മാറ്റത്തിലേക്ക് സൗദി അറേബ്യ; ഭരണം ഏറ്റെടുത്ത് കിരീടാവകാശി ; രാജ്യത്തിൻറെ നിയന്ത്രണം ഇനി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളിൽ

18 DECEMBER 2021 12:17 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഏറെ അവസരങ്ങൾ തുറന്നിട്ട മണ്ണാണ് സൗദി അറേബ്യ. ആ നാട്ടിലെ ഓരോ മാറ്റങ്ങളും പ്രവാസികളിൽ ഏറെ സ്വാധീനം ചെലുത്താറുണ്ട്. ഇപ്പോഴിതാ സൗദി സുപ്രധാനമായ അധികാര മാറ്റത്തിലേക്ക് ചുവട് വയ്ക്കുന്നതായാണ് സൂചന. സൗദി അറേബ്യയുടെ രാജാവ് സല്‍മാന് 86 വയസായി. ആരോഗ്യക വെല്ലുവിളി അദ്ദേഹം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് ലോകത്തെ പ്രധാന രാജ്യമായ സൗദിയുടെ ഭാവി ഭരണാധികാരിയായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അത് നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.



നേരത്തെയുള്ള കിരീടവകാശിയെ മാറ്റിയാണ് ബിന്‍ സല്‍മാനെ 2017 ജൂണില്‍ കിരീടവകാശിയായി നിര്‍ദേശിച്ചത്. അതിന് ശേഷം ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന പദ്ധതികളാണ് സൗദിയില്‍ മിക്കതും. സൗദിയുടെ മുഖം തന്നെ മാറുന്നു എന്നാണ് ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതിനിടെയാണ് സൗദി രാജാവ് സല്‍മാന്‍ എവിടെ എന്ന ചോദ്യം ഉയരുന്നത്. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ട്.

സൗദിയുടെ ഔദ്യോഗിക യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നത് ഇതുവരെ സല്‍മാന്‍ രാജാവായിരുന്നു. പ്രസിഡന്‍ഷ്യല്‍ മീറ്റിങുകളിലെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി കാര്യങ്ങള്‍ മാറി മറിഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് എല്ലാ യോഗങ്ങളും നിയന്ത്രിക്കുന്നത്. ഏറ്റവും ഒടുവില്‍ ജിസിസി ഉച്ചകോടിയിലും അധ്യക്ഷത വഹിച്ചത് ബിന്‍ സല്‍മാനാണ്. അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സൗദിയുടെ പ്രതിനിധിയായി കണ്ടത് ബിന്‍ സല്‍മാന്‍ ആയിരുന്നു. തൊട്ടുപിന്നാലെ നടന്ന ജിസിസി ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചതും ബിന്‍ സല്‍മാനാണ്. സാധാരണ ജിസിസി ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക സല്‍മാന്‍ രാജാവായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മാറി.



ജിസിസിയിലെ 5 രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കഴിഞ്ഞാഴ്ച സൗദിയില്‍ ഉച്ചകോടിക്കായി എത്തിയിരുന്നു. എന്നാല്‍ സൗദി രാജാവ് സല്‍മാനെ മാത്രം കണ്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ടാകാം സല്‍മാന്‍ രാജാവ് ഉച്ചകോടിക്ക് എത്താതിരുന്നതെന്ന് യാസ്മിന്‍ ഫാറൂഖിനെ പോലുള്ള ഗള്‍ഫ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.  സൗദി രാജാവ് സല്‍മാന്‍ ചെങ്കടലിനോട് ചേര്‍ന്ന് ഒരുങ്ങുന്ന നിയോമിലെ വസതിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ അദ്ദേഹം ഇവിടെയാണത്രെ. വിദേശ പ്രതിനിധിയുമായി സല്‍മാന്‍ രാജാവ് ഒടുവില്‍ ചര്‍ച്ച നടത്തിയത് 2020 മാര്‍ച്ചിലാണ്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായിട്ടായിരുന്നു ഈ ചര്‍ച്ച. 2020 ജനുവരിയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് മരിച്ചപ്പോള്‍ സല്‍മാന്‍ രാജാവ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. അതാണ് അദ്ദേഹത്തിന്റെ അവസാന വിദേശ പര്യടനം.

2017 ജൂണില്‍ സൗദിയുടെ കിരീടവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയെ പുതിയ പാതയിലാണ് കൊണ്ടുപോകുന്നത്. യാഥാസ്ഥിതിക ഇസ്ലാമിക കാഴ്ചപ്പാടിയില്‍ നിന്നും മോഡറേറ്റ് ഇസ്ലാമിലേക്ക് സൗദി വഴിമാറി. സിനിമയും, മദ്യശാലകളും, നൃത്ത വേദികളുമെല്ലാം സൗദിയില്‍ സജീവമായത് അങ്ങനെയാണ്. ടൂറിസം, വിദേശ നിക്ഷേപം, യുവജനങ്ങള്‍ക്ക് ജോലി, സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ കൂടുതല്‍ അവസരം എന്നിവയെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവിന് ശേഷമാണ് സൗദിയില്‍ സജീവ ചര്‍ച്ചയായത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി, പൊതു സംരഭങ്ങള്‍ തുടങ്ങാന്‍ വായ്പകള്‍ അനുവദിക്കുന്നു. തൊഴിലിടങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കി എന്നതും ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി വന്ന മാറ്റങ്ങളാണ്.



വിമത സ്വരങ്ങളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ശക്തമാണ്. 2017ല്‍ നടന്ന കൂട്ട അറസ്റ്റ് ഇതിന്റെ ഭാഗമായിരുന്നു. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണം ഇന്നും ചര്‍ച്ചയാണ്. ഇസ്രായേലിനോടുള്ള സൗദിയുടെ അകല്‍ച്ച കുറഞ്ഞിട്ടുണ്ട്. ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി വ്യോമ പാത തുറന്നു നല്‍കിയത് വേറിട്ട നീക്കമായിരുന്നു. അടുത്തിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിസിസിയിലെ അഞ്ച് രാജ്യങ്ങളും സന്ദര്‍ശിച്ചതും എല്ലാ രാജ്യങ്ങളുമായും വിവിധ കരാറുകളിലെത്തിയതും ഭരണമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപെടുന്നുണ്ട്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (14 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

Malayali Vartha Recommends