വീണ്ടും ഭാഗ്യം തേടിയെത്തി മലയാളിയെ...... 50 കോടിയുടെ ഭാഗ്യം... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം, നമ്മള് കോടീശ്വരന്മാരായെന്ന് സുഹൃത്തിന്റെ ഫോണ്‍വിളി മലപ്പുറം സ്വദേശിയായ ഹരിദാസ് കേട്ടത് ഞെട്ടലോടെ....
വീണ്ടും ഭാഗ്യം തേടിയെത്തി മലയാളിയെ...... 50 കോടിയുടെ ഭാഗ്യം... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം, ഞെട്ടലോടെ മലപ്പുറം സ്വദേശിയായ ഹരിദാസ്.
ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ചതിന്റെ ഞെട്ടലിലാണ് ഹരിദാസ്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസിന് വന്‍ ഭാഗ്യമായി മാറിയത്.
ഹരിദാസും 15 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 50 കോടിയടിച്ചത്. പണം ഇവര്‍ ചേര്‍ന്ന് പങ്കുവയ്ക്കും. അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഹരിദാസന്.
2008 മുതല്‍ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബര്‍ 3നാണ് ഹരിദാസ് ടിക്കറ്റ് എടുത്തത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിര്‍ഹം നേടിയ അശ്വിന് അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്. 'ഈ സമ്മാനം വിശ്വസിക്കാന്‍ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോണ്‍ വരുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു.
ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരില്‍ ചിലര്‍ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ അല്പസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മള് കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്'ഹരിദാസന് പറഞ്ഞു.
https://www.facebook.com/Malayalivartha