കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു... 6,454 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇന്നും ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 6,454 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
31,583 സാമ്ബിളുകളാണ് പരിശോധിച്ചത്. 20.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 47,484 ആയി. 5,198 പേര്‍ ഇന്ന് രോഗ മുക്തരായി. നിലവില്‍ 73 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha























