യു.എ.ഇയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി

ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായി ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.
കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച യു.എ.ഇ, വാണിജ്യ വ്യവസായ മേഖലകളില്‍ നൂതനമായ പദ്ധതികളാണ് ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നിയമം, ചെക്ക് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീര്‍ഘകാല വിസ മുതലായവ യു.എ.ഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
പുതുതായി 2 ലക്ഷത്തോളം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണംചെയ്യും.
"
https://www.facebook.com/Malayalivartha























