ലാന്‍ഡ് ചെയ്യവേ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ കീഴ്മേല്‍ മറിയാന്‍ പോയ യാത്രാ വിമാനം രക്ഷപ്പെട്ടത് അത്ഭുതകരമായി.... ഇരു പിന്‍ചക്രങ്ങളും നിലം തൊട്ടതിന്റെ തൊട്ടടുത്ത നിമിഷം വിമാനം ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചെരിഞ്ഞതോടെ വിമാനത്തിന്റെ സഞ്ചാരം മീറ്ററോളം ഒറ്റച്ചക്രത്തിലായി , ഒടുവില്‍ സംഭവിച്ചത്.....

ലാന്‍ഡ് ചെയ്യവേ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ കീഴ്മേല്‍ മറിയാന്‍ പോയ യാത്രാ വിമാനം രക്ഷപ്പെട്ടത് അത്ഭുതകരമായി.... ഇരു പിന്‍ചക്രങ്ങളും നിലം തൊട്ടതിന്റെ തൊട്ടടുത്ത നിമിഷം വിമാനം ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചെരിഞ്ഞതോടെ വിമാനത്തിന്റെ സഞ്ചാരം മീറ്ററോളം ഒറ്റച്ചക്രത്തിലായി , ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.
കാറ്റില്‍ നിയന്ത്രിക്കാനാവാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയാണ് പൈലറ്റുമാര്‍ ജീവാപായം ഒഴിവാക്കിയത്.
വടക്കുകിഴക്കന്‍ സ്‌കോട്ട്ലാന്റിലെ അബര്‍ദീനില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് വിമാനം ഹീത്രുവിലെത്തുമ്പോള്‍ 35 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. ഇരു പിന്‍ചക്രങ്ങളും നിലം തൊട്ടതിന്റെ തൊട്ടടുത്ത നിമിഷം വിമാനം ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചെരിഞ്ഞതോടെ ഒറ്റച്ചക്രത്തില്‍ മീറ്ററുകളോളം സഞ്ചരിച്ച വിമാനം പിന്നീട് നേരെയായെങ്കിലും പിന്നാലെ പറന്നുയരുകയായിരുന്നു.
പറന്നുപൊങ്ങുന്നതിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഉരയുകയും ചെയ്തു. പറന്നുയര്‍ന്ന് ആകാശം ചുറ്റിവന്ന ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത് ഏവര്‍ക്കും ആശ്വാസമായി.
https://www.facebook.com/Malayalivartha























