സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാം

വലിയ തീരുമാനവുമായി സൗദി അറേബ്യ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സൗദി തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു.
സ്മാര്‍ട് സംവിധാനം ഉപയോഗിച്ച് തടസ്സമില്ലാതെ ചെയ്യാവുന്ന തസ്തികകളിലെ ജീവനക്കാര്‍ക്കായിരിക്കും ഈ ആനുകൂല്യം അനുവദിക്കുന്നത്. ടെലിവര്‍ക്ക് സമിതി ശുപാര്‍ശ ചെയ്യുന്ന ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മന്ത്രാലയം അനുമതി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























