കോവിഡ് മുന്നണി പോരാളികള്‍ക്ക് കൈനിറയെ സമ്മാനവുമായി കുവൈത്ത് മന്ത്രാലയം...

കോവിഡ് മുന്നണി പോരാളികള്‍ക്കായി കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം നല്‍കാന്‍ ആരംഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാ പത്രവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. തസ്തിക അനുസരിച്ച് 2500 ദിനാര്‍ (6.2 ലക്ഷം രൂപ) മുതല്‍ 5000 ദിനാര്‍ (12.4 ലക്ഷം രൂപ) വരെയാണു ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നല്‍കുന്നത്.
കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവന്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് കുവൈത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 60 കോടി രൂപയാണ് ഇതിനായി മാറ്റിയിരുത്തിയിട്ടുള്ളത്.
മാര്‍ച്ച് ഒന്നു മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്ക് സൗജന്യമായി ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കുമെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. അരി, പഞ്ചസാര, ധാന്യങ്ങള്‍, പാല്‍പ്പൊടി, പാചക എണ്ണ, തക്കാളി പേസ്റ്റ്, ചിക്കന്‍ എന്നിവ അടങ്ങിയ ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ മാസത്തില്‍ മുന്നണിപ്പോരാളികളുടെ വീടുകളില്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആനുകൂല്യം ലഭിക്കും. അര്‍ഹത പെട്ടവരുടെ പട്ടിക ഇരുമന്ത്രാലയങ്ങളില്‍ നിന്നു ശേഖരിച്ച് വിതരണ കേന്ദ്രത്തിന് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























