Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നാളെ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കും; അമ്പത് ശതമാനവും 'അണ്‍ഫിറ്റ്'; സ്കൂൾ ബസുകൾ പകുതിയിൽ കൂടുതലും കട്ടപ്പുറത്ത്, കുട്ടികള്‍ക്ക് ആവശ്യമായ ബഞ്ചും ഡസ്‌കും ഇല്ലാത്ത സ്‌കൂളുകളുംകുറവല്ല; പരമ്പ് വാങ്ങി തറയില്‍ ഇരുത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്: വിദ്യാലയങ്ങള്‍ സജ്ജമാക്കാതെ ഭരണകൂടം

20 FEBRUARY 2022 10:07 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തിനുശേഷം നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മുഴുവന്‍ ക്ലാസ്സുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സംസ്ഥാനത്തെ 50 ശതമാനത്തോളം സ്‌കൂളുകളും കുട്ടികളെ ക്ലാസ്സുകളിലെത്തിക്കാന്‍ പൂര്‍ണ സജ്ജമല്ല. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ നിരവധി. സ്‌കൂള്‍ ബസുകളും അമ്ബത് ശതമാനത്തോളം കട്ടപ്പുറത്ത്. ഒപ്പം കുട്ടികള്‍ക്ക് ആവശ്യമായ ബഞ്ചും ഡസ്‌കും ഇല്ലാത്ത സ്‌കൂളുകളും.

47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത്. സ്‌കൂള്‍ ബസുകള്‍ അധികവും കട്ടപ്പുറത്താണ്. രണ്ടു വര്‍ഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് അരലക്ഷം രൂപയില്ലാതെ നിരത്തിലിറക്കാനാകില്ല. പിടിഎ സജീവമായ സ്ഥലങ്ങളില്‍ മാത്രമാണ് ബസ് ചലഞ്ചിലൂടെയൊക്കെ സ്‌കൂള്‍ വാഹനങ്ങള്‍ നന്നാക്കി നിരത്തിലിറക്കിയത്. നാലും അഞ്ചും വാഹനങ്ങള്‍ ഉള്ളിടത്ത് പകുതി മാത്രമാണ് പലയിടത്തും പ്രവര്‍ത്തന സജ്ജമാക്കിയത്. കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഗ്രാമീണ മേഖലയില്‍ മാത്രമല്ല നഗരപ്രദേശങ്ങളില്‍ പോലും അത് ഫലവത്താകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കാനാകില്ലെന്ന നിലപാടെടുത്ത രക്ഷിതാക്കളും ഉണ്ട്.

സ്വകാര്യ സ്‌കൂളുകളിലും സ്‌കൂള്‍ ബസ് സംബന്ധിച്ച്‌ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സ്‌കൂള്‍ അടയ്ക്കാന്‍ 30 ദിവസം മാത്രമാണ് ഉള്ളത്. അതിനുമാത്രമായി ലക്ഷങ്ങള്‍ മുടക്കി സ്‌കൂള്‍ വാഹനങ്ങള്‍ നന്നാക്കിയാലും അവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബ് വാഹനങ്ങള്‍ വീണ്ടും വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിക്കേണ്ടി വരും. അതിനാല്‍ അധികം സ്വകാര്യ സ്‌കൂളുകളും വാഹനങ്ങള്‍ ഉണ്ടാകില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ എട്ടുകിലോമീറ്റര്‍ ദൂരത്തിലേക്ക് കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസിന് 20 ദിവസത്തേക്ക് ഒരുകുട്ടിക്ക് നല്‍കിയിരിക്കുന്ന നിരക്ക് 6000 രൂപയാണ്. 20 വിദ്യാര്‍ഥികളുള്ള ഒരു ബസിന്റെ നിരക്കാണിത്. പല സ്വകാര്യസ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളും അവസാനിപ്പിക്കുകയാണ്. ഇതോടെ ജോലിയുള്ള രക്ഷിതാക്കള്‍ മക്കളെ എങ്ങനെ സ്‌കൂളിലെത്തിക്കുമെന്ന ആശങ്കയിലാണ്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങള്‍ ഉള്ള സര്‍ക്കാര്‍ സ്‌കൂളുകളും നിരവധിയാണ്. പുതുതായി കൂടുതല്‍ കുട്ടികള്‍ എത്തിയതോടെ മതിയായ ക്ലാസ്സുമുറികള്‍ ഇല്ല എന്ന വിവരം രേഖാമൂലം വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിച്ചിട്ടുണ്ട്. താത്കാലിക ഫിറ്റ്‌നസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങള്‍ ഉള്ള സ്‌കൂളുകളും നിരവധിയുണ്ട്. തലസ്ഥാനത്തെ നഗരാതിര്‍ത്തിയില്‍ ഉള്ള സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ പ്രവേശനം നേടിയവര്‍ അടക്കം 1062 കുട്ടികളാണ് ഉള്ളത്. എന്നാല്‍ 750 പേര്‍ക്ക് ഇരിക്കാനുള്ള ബഞ്ചും ഡസ്‌കും മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പകുതി കുട്ടികളെ എത്തിച്ച്‌ ക്ലാസ്സ് നടത്താനുമാകില്ല. പ്രീെ്രെപമറി ക്ലാസ്സുകളിലെത്തുന്ന കുട്ടികള്‍ക്ക് ഇരിക്കാന്‍ മതിയായ കസേരകള്‍ പോലും പല സ്‌കൂളുകളിലും ഇല്ല. അക്കാര്യം വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചപ്പോള്‍ പരമ്ബ് വാങ്ങി തറയില്‍ ഇരുത്താനാണ് നിര്‍ദേശം നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends