ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ ദുബായ് ഭരണാധികാരി ഇന്ത്യക്കാരെ ഞെട്ടിച്ചു

ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സര്‍ഗാത്മകതയും നവീകരണവും സംയുക്തമായി പുതിയ പങ്കാളിത്തങ്ങള്‍ക്ക് വഴിയൊരുക്കുന്ന അപൂര്‍വ്വ അവസരമാണ് എക്‌സ്‌പോ സമ്മാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
192 രാജ്യങ്ങളുടെ പങ്കാളിത്തത്തിലൂടെ ലോകമെമ്ബാടുമുള്ള അറിവുകളും അനുഭവങ്ങളും കൈമാറ്റം ചെയ്യാനുള്ള അവസരമാണ് ദുബായ് വേള്‍ഡ് എക്‌സ്‌പോ നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്ബന്നമായ പുരാതന നാഗരികതയെക്കുറിച്ചും സമ്ബദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കുറിച്ചും ഷെയ്ഖ് മുഹമ്മദിനോട് സംഘാടകര്‍ വിശദീകരിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂം,യുഎഇ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ദുബായ് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു. 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഇന്ത്യയുടെ കല, സംസ്‌കാരം, സാഹിത്യം, സിനിമ, പാചകരീതികള്‍ എന്നിവയും രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങളുടെ നിരയും പവലിയന്‍ പ്രദര്‍ശിപ്പിക്കുന്നു. എക്‌സ്‌പോ യിലെ ഏറ്റവും പവലിയനുകളിലൊന്നായ ഇന്ത്യന്‍ പവലിയനിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























