ദുബായ് എക്‌സ്‌പോ കാണാന്‍ ഇനി മാസ്‌ക്ക് വേണ്ട...

ദുബായില്‍ നടക്കുന്ന എക്‌സ്‌പോയില്‍ മാസ്‌ക്ക് നിര്‍ബന്ധമല്ലാതെയാക്കുന്നു. എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്കും, ജോലിക്കാര്‍ക്കും, സംഘാടകര്‍ക്കും എക്‌സ്‌പോ നടക്കുന്ന നഗരിയില്‍ മാസ്‌ക്ക് നിര്‍ബന്ധമല്ലാതെയാകുന്നു എന്ന വിവരം എക്‌സ്‌പോയുടെ സംഘാടകര്‍ തന്നെയാണ് പുറത്തുവിട്ടത്.
എന്നാല്‍ ആളുകള്‍ ഒരുപാട് തിങ്ങികൂടുന്ന സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാണെന്നും എക്‌സ്‌പോ നടക്കുന്ന ഹാളുകളിലും മാസ്‌ക്ക് ധരിക്കണമെന്ന് എക്‌സ്‌പോ അധികൃതര്‍ അറിയിച്ചു.
എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണമെന്നും അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് യുഎഇ നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ രാജ്യത്തെ തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമില്ലെന്നും, സ്‌കൂള്‍ പോലുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ മാത്രം മാസ്‌ക്ക് ധരിച്ചാല്‍ മതിയെന്നുമുള്ള ഉത്തരവ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha























