പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി... ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

അബുദാബിയില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് തച്ചമ്പാറ സ്വദേശി അമല്‍ സാബു (22) ആണ് മരിച്ചത്. മുസഫയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം ആരംഭിക്കും.
ഹോട്ടല്‍ ജീവനക്കാരനായിരുന്നു അമല്‍ സാബു. ശനിയാഴ്ച രാത്രി വരെ ജോലി ചെയ്ത ശേഷം ഉറങ്ങാനായി മുറിയിലേക്ക് പോയി. ഞായറാഴ്ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല. തുടര്‍ന്ന് മുറിയിലെത്തി അന്വേഷിച്ചപ്പോഴാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























