ദുബായ് എക്‌സ്‌പോയില്‍ 27 ലക്ഷം കുട്ടികള്‍ സന്ദര്‍ശനം നടത്തി

ദുബായ് എക്‌സ്‌പോ വേദിയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരാണ് ദുബായ് എക്‌സ്‌പോ വേദി സന്ദര്‍ശിച്ചത്. ഇതുവരെ 1.98 കോടിയിലേറെ പേരാണ് എക്‌സ്‌പോയിലെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
18 വയസില്‍ താഴെയുള്ള 27 ലക്ഷം പേര്‍ എക്‌സ്‌പോ വേദിയിലെത്തി. സമാപന ദിവസമായ 31 ന് അല്‍ വാസല്‍ പ്ലാസയില്‍ നടക്കുന്ന പരിപാടികളില്‍ കുട്ടികളാകും മുഖ്യാഥിതികള്‍. പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാനും പ്രത്യേക പരിപാടികളൊരുക്കാനുമാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha























