ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 200 പേര്‍ മോചിതരാകും

കുവൈത്തിന്റെ 61ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 1,080 തടവുകാര്‍ക്ക് ശിക്ഷാ ഇളവുകള്‍. 530 തടവുകാരുടെ പിഴ ശിക്ഷ ഒഴിവാക്കും. 70 കുവൈത്ത് സ്വദേശികളും 130 താമസക്കാരും ഉള്‍പ്പെടെ 200 പേരെ ഉടന്‍ മോചിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മോചിതരായ വിദേശികളെ നാടുകടത്താനാണ് തീരുമാനം. ഇതിനായി ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് അയക്കും. സ്വദേശികള്‍ മോചിതരായാലും യാത്രാ വിലക്കുണ്ടാകും.
കുവൈത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയിലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 350 തടവുകാരാണ് ഇളവുകള്‍ക്ക് അര്‍ഹത നേടിയത്. പ്രത്യേക സമിതിയുടെ തീരുമാനം അമീരി ദിവാന്‍ അംഗീകരിച്ചതോടെ പ്രവാസികള്‍ ഉള്‍പ്പെടെ 100 പേര്‍ ജയില്‍ മോചിതരായി. പ്രാഥമിക പട്ടിക അറ്റോര്‍ണി ജനറലിന്റെ അംഗീകാരത്തിനായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന് നല്‍കുന്നതാണഅ പതിവ്. പിന്നീട് അനുമതി ലഭിച്ച ശേഷം അന്തിമ അംഗീകാരത്തിന് അമീരി ദിവാന് സമര്‍പ്പിക്കും. തുടര്‍ന്നാണ് ശിക്ഷാ ഇളവ് ലഭിക്കുന്നവരുടെയും ജയില്‍ മോചിതരാക്കപ്പെടുന്നവരുടെയും പട്ടിക ഉള്‍പ്പെടുത്തിയുള്ള ഉത്തരവിറക്കുക.
https://www.facebook.com/Malayalivartha
























