Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

'ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും...' വൈകാരിക കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

28 MARCH 2022 06:09 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്തെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വൈറലാകുകയാണ്. മാർച്ച് 24ന് അഞ്ചു പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത് എന്നും എല്ലാവരും ചെറുപ്പക്കാരായിരുന്നു എന്നും അഷ്‌റഫ് തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

'ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ.' - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്നലെ 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. അഞ്ചും ചെറുപ്പക്കാരാണ്.

ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. ഇത്തരത്തിൽ അകാലത്തിൽ വിടപറഞ്ഞുപോയ സഹോദരങ്ങളുടെ മൃതദേഹത്തിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അറിയാം ഉറ്റവരുടെ നൊമ്പരങ്ങൾ.


ജീവിച്ചിരിക്കെ മക്കൾ മരണപ്പെട്ട് പോയ മാതാ പിതാക്കളുടേയും സഹോദരങ്ങളടക്കമുള്ള ഉറ്റവരുടെ തീരാ സങ്കടങ്ങൾ കണ്ട് നിൽക്കാൻ പോലും പലപ്പോഴും കഴിയാറില്ല. നാളെയുടെ പ്രതീക്ഷകൾക്കായി മാതാ പിതാക്കൾ നട്ടു വളർത്തിയ പൊന്നോമന മക്കൾ തങ്ങളുടെ മുന്നിൽ വെള്ള പുതച്ചു നിശ്ചലരായി കിടക്കുന്ന കാഴ്ച്ച കാണേണ്ടി വരിക എന്നത് തന്നെ ഏറെ ദുഃഖകരമാണ്.

 

 

 

സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്. നമ്മുടെ ചെറുപ്പക്കാരെ ഇത്തരം മരണങ്ങളെ തൊട്ട് ദൈവം തമ്പുരാൻ കാത്ത് രക്ഷിക്കുമാറാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മരണപ്പെട്ടവർക്ക് ദൈവം തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (7 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (7 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (7 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (7 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (7 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (8 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (11 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (11 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (12 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (12 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (12 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (12 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (12 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (12 hours ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (12 hours ago)

Malayali Vartha Recommends