ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ തമിഴ് വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു, ഉടന്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ തമിഴ് വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു, ഉടന്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.
റിയാദില്‍ ഡ്യൂട്ടിക്കിടെയാണ് തമിഴ് വനിതാ ഡോക്ടര്‍ കുഴഞ്ഞ് വീണു മരിച്ചത്. റിയാദിലെ പ്രമുഖ ഇന്ത്യന്‍ ഗൈനക്കോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്നാട് സ്വദേശി ഡോ. സത്യഭാമ മരിച്ചത്.
രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ് കുഴഞ്ഞു വീണ ഡോക്ടര്‍ ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കുഴഞ്ഞ് വീണ ഉടന്‍ തന്നെ സത്യഭാമയെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവു മരിച്ചു പോയ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.
യുഎസിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha























