വാഹനാപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്കുന്നതില് ആര്‍ടി ഓഫീസുകളില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്... വാഹന പരിശോധനയ്ക്കുള്ള പോലീസ് അപേക്ഷ ഇനി മുതല്‍ തപാലില്‍ മാത്രമെ സ്വീകരിക്കാവൂ എന്ന് നിര്‍ദേശം നല്കി ആഭ്യന്തര സെക്രട്ടറി
വാഹനാപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്കുന്നതില് ആര്‍ടി ഓഫീസുകളില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്... വാഹന പരിശോധനയ്ക്കുള്ള പോലീസ് അപേക്ഷ ഇനി മുതല്‍ തപാലില്‍ മാത്രമെ സ്വീകരിക്കാവൂ എന്ന് നിര്‍ദേശം നല്കി ആഭ്യന്തര സെക്രട്ടറി.
ഇതുമൂലം അഴിമതി തടയാനാണ് നീക്കം. പരാതിക്കാര്‍ നേരിട്ട് നല്കുന്ന അപേക്ഷ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
പരിശോധന റിപ്പോര്‍ട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലന്‍സ് കണ്ടെത്തി. വാഹന പരിശോധനയ്ക്കായി പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നല്‍കേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം.
"
https://www.facebook.com/Malayalivartha