പ്രവാസികൾക്ക് പെരുന്നാളിന് ശേഷം പണിവരുന്നു, പരിശോധന ശക്തമാക്കാൻ കുവൈത്ത്, സൂചനകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍
പെരുന്നാൾ ദിവസമൊക്കെ അടുത്തിരിക്കെ വളരെ അധികം അവേശത്തിലാണ് പ്രവാസികൾ. കൊവിഡിന് ശേഷമെത്തുന്ന പെരുന്നാൾ ഇത്തവണ ഗംഭീരമാക്കാനിരിക്കുന്ന പ്രവാസികൾക്ക് പ്ലാൻ. എന്നാൽ പെരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍.
പെരുന്നാള്‍ അവധിക്ക് ശേഷം താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കാനാണ് തീരുമാനം. എന്നാൽ ഇത്തരക്കാർക്ക് വീണ്ടും പൊതുമാപ്പ് നല്കാന് മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒന്നര ലക്ഷത്തോളം പേര് താമസരേഖയില്ലാതെ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.
നേരത്തേ നിരവധി തവണ പൊതുമാപ്പ് നല്‍കിയിട്ടും നിരവധി അനധികൃത താമസക്കാര്‍ തിരിച്ചുപോകാന്‍ തയാറായില്ല. ഈ സാഹചര്യം മുൻ നിർത്തി പൊതുമാപ്പിന് മുന്നോടിയായി കര്‍ശന പരിശോധന നടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നൽകുന്ന വിവരം. കഴിഞ്ഞദിവസം ഫര്‍വാനിയ, കാപിറ്റല്‍ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ 16 പേര് അറസ്റ്റിലായി.
ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ്, ശര്‍ഖ് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. മാന്‍പവര്‍ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച സംയുക്ത സമിതിയാണ് പരിശോധന നടത്തിയത്. പിടിയിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി കഴിഞ്ഞു.
നേരത്തെ കുവൈത്ത് സ്വന്തം ചെലവില്‍ തിരിച്ചയക്കാന്‍ തയാറായിട്ടും പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാന്‍ അവസരം നല്‍കിയിട്ടും ഭൂരിഭാഗവും പ്രയോജനപ്പെടുത്തിയില്ല. ഇതിന് പിന്നാലെയാണ് കര്‍ശന പരിശോധനയ്ക്ക് ഒരുങ്ങുന്നത്.രുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇനി എന്തായാലും പെരുന്നാള്‍ അവധി കഴിഞ്ഞ് പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യപിപ്പിക്കാനാണ് കുവൈറ്റിന്റെ തീരുമാനം.
ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ആണ് ചെറിയ പെരുന്നാള്‍. ഇന്നലെ ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്.
ഇന്ന് റമദാന് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ റമദാന് 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഇന്ന് മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും ഇല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും ഒമാനില്‍ പെരുന്നാള്‍.
https://www.facebook.com/Malayalivartha