സന്തോഷയാത്ര കണ്ണീര്‍യാത്രയായി... പെരുന്നാള്‍ അവധി ആഘോഷിക്കാനായി യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് നഴ്സായ യുവതിയ്ക്ക് ദാരുണാന്ത്യം, ഏഴു പേര്‍ക്ക് പരിക്ക്
സന്തോഷയാത്ര കണ്ണീര്‍യാത്രയായി... പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.
ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് ദാരുണായി മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഇന്നലെ പുലര്‍ച്ചെ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.
അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha